2025 ഒക്ടോബർ 1 മുതൽ വിമാനത്തിനുള്ളിൽ പവർബാങ്ക് ഉപയോഗിക്കുന്നതിന് പൂർണ്ണ വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി എമിറേറ്റ്സ് അറിയിച്ചു. 2025 ഓഗസ്റ്റ് 8-നാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Emirates prohibits the use of any type of power bank on its flights from 1 October 2025. Power banks are portable, rechargeable devices used to power electronic gadgets such as smartphones, tablets, laptops and cameras.https://t.co/gqrl46LZ9E pic.twitter.com/1T9kmd9qYd
— Dubai Media Office (@DXBMediaOffice) August 8, 2025
ഈ അറിയിപ്പ് പ്രകാരം 2025 ഒക്ടോബർ 1 മുതൽ എമിറേറ്റ്സ് വിമാനങ്ങളിൽ എല്ലാ തരത്തിലുള്ള പവർബാങ്കുകളുടെ ഉപയോഗവും വിലക്കിയിട്ടുണ്ട്.
എന്നാൽ യാത്രികർക്ക് താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തങ്ങളുടെ കൈവശം ഒരു പവർബാങ്ക് കരുതുന്നതിന് അനുമതി നൽകുന്നതാണെന്ന് എമിറേറ്റ്സ് അധികൃതർ അറിയിച്ചിട്ടുണ്ട്:
- 100 വാട്ടിൽ താഴെയുള്ള ഒരു പവർബാങ്ക് ഹാൻഡ് ബാഗേജിൽ കൈവശം കരുതുന്നതിനാണ് അനുമതി.
- ഇത്തരത്തിലുള്ള പവർബാങ്ക് അടങ്ങിയ ബാഗ് സീറ്റിന് മുകളിലുള്ള ഓവർ ഹെഡ് സ്റ്റോറേജിൽ വെക്കാൻ അനുവദിക്കുന്നതല്ല. ഇവ സീറ്റ് പോക്കറ്റിലോ, മുൻസീറ്റിനു കീഴിലോ വേണം സൂക്ഷിക്കാനെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
- വിമാനത്തിനുള്ളിൽ വെച്ച് ഇത്തരം പവർബാങ്ക് ഉപയോഗിച്ച് കൊണ്ട് ഉപകരണങ്ങൾ ചാർജ്ജ് ചെയ്യരുത്.
- വിമാനത്തിലെ പവർ പോയിന്റുകളിൽ നിന്ന് ഈ പവർബാങ്ക് ചാർജ്ജ് ചെയ്യുന്നതിന് അനുമതിയില്ല.
- ഇത്തരത്തിൽ ഹാൻഡ്ബാഗേജിൽ കരുതുന്ന പവർബാങ്കിന് പുറത്ത് പവർബാങ്കിന്റെ ശേഷി വ്യക്തമാക്കുന്ന രേഖ ഉണ്ടായിരിക്കണം.
- ചെക്ക്-ഇൻ ബാഗേജുകളിൽ പവർബാങ്ക് അനുവദിക്കുന്നതല്ല.
Cover Image: Dubai Media Office.

