അൽ ബൈത് സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ളണ്ട് – യു എസ് എ ഗ്രൂപ്പ് ബി മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
പന്ത് കൈവശം വെക്കുന്നതിലും, ആക്രമണങ്ങളിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ ഗോൾ വിട്ടു നിന്നു.

ഇംഗ്ളണ്ട് – യു എസ് എ മത്സരം കാണുന്നതിനായി 68463 കാണികളാണ് അൽ ബൈത് സ്റ്റേഡിയത്തിലെത്തിയത്.

മത്സരം സമനിലയിൽ പിരിഞ്ഞതോടെ ഗ്രൂപ്പ് ബിയിൽ നാല് പോയിന്റുമായി ഇംഗ്ളണ്ട് നിലവിൽ ഒന്നാമതെത്തിയിട്ടുണ്ട്. മൂന്ന് പോയിന്റുള്ള ഇറാനാണ് രണ്ടാം സ്ഥാനത്ത്.
രണ്ട് മത്സരങ്ങളിൽ സമനില നേടിയ യു എസ് എ രണ്ട് പോയിന്റുമായി പട്ടികയിൽ മൂന്നാമതാണ്.
Cover Image: USA National Team Twitter.