അബുദാബി: കൊൽക്കത്തയിലേക്കുള്ള പ്രതിദിന വിമാനസർവീസ് പുനരാരംഭിച്ചതായി ഇത്തിഹാദ്

featured UAE

അബുദാബിയിൽ നിന്ന് കൊൽക്കത്തയിലേക്കും തിരികെയുമുള്ള പ്രതിദിന ഇത്തിഹാദ് വിമാനസർവീസ് പുനരാരംഭിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അബുദാബിയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഏഴ് പ്രതിവാര നോൺസ്റ്റോപ്പ് സർവീസുകളാണ് ഇത്തിഹാദ് പുനരാരംഭിച്ചിരിക്കുന്നത്. ബിസിനസ് ക്ലാസിൽ എട്ട് സീറ്റുകളും, ഇക്കണോമിയിൽ 150 സീറ്റുകളുമുള്ള എയർബസ് A320 വിമാനം ഉപയോഗിച്ചാണ് ഇത്തിഹാദ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്.

ഇതിന്റെ ഭാഗമായുള്ള ആദ്യ ഇത്തിഹാദ് വിമാനം (EY256) മാർച്ച് 26-ന് ഉച്ചയ്ക്ക് 1:50-ന് (യു എ ഇ സമയം) അബുദാബിയിൽ നിന്ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാത്രി 8:10-ന് കൊൽക്കത്തയിലെ നേതാജി സുബാഷ് ചന്ദ്രബോസ് എയർപോർട്ടിൽ എത്തിച്ചേർന്നു. കൊൽക്കത്തയിൽ നിന്ന് അബുദാബിയിലേക്കുള്ള ‘EY257’ എന്ന തിരികെയുള്ള സർവീസ് മാർച്ച് 26-ന് പ്രാദേശിക സമയം 21:05 ന് കൊൽക്കത്തയിൽ നിന്ന് പുറപ്പെട്ട് അർദ്ധരാത്രിക്ക് ശേഷം അബുദാബിയിൽ ലാൻഡ് ചെയ്തു.

കൊൽക്കത്തയിൽ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് പറക്കുന്ന എത്തിഹാദ് യാത്രക്കാർക്ക് അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) സേവനം പ്രയോജനപ്പെടുത്തുന്നതിന് സാധിക്കുന്നതാണ്. അബുദാബിയിൽ ആയിരിക്കുമ്പോൾ തന്നെ യു എസ് ഇമിഗ്രേഷൻ ക്ലിയർ ചെയ്യാൻ യാത്രക്കാരെ അനുവദിക്കുന്ന മേഖലയിലെ ഏക യു എസ് ഇമിഗ്രേഷൻ പ്രീക്ലിയറൻസ് സേവനമാണിത്.

WAM