അബുദാബിയിലെ ഖസർ അൽ വതനിൽ വെച്ച് അറബ്, ഇസ്ലാമിക് കൈയെഴുത്തുപ്രതികളുടെ പ്രദർശനം സംഘടിപ്പിക്കുന്നു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
.@dctabudhabi has partnered with @mcgillu to host the exhibition Golden Ink: A Journey through Arab & Islamic Manuscripts at Qasr Al Watan, celebrating Arabic and Islamic manuscript heritage in Abu Dhabi until 7 April 2026 before the exhibition travels to Montreal, Canada. pic.twitter.com/mWD8XWp2ZN
— مكتب أبوظبي الإعلامي (@ADMediaOffice) October 26, 2025
“ഗോൾഡൻ ഇങ്ക്: എ ജേർണി ത്രൂ അറബ് ആൻഡ് ഇസ്ലാമിക് മാനുസ്ക്രിപ്റ്റ്സ്” എന്ന ഈ പ്രദർശനം അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പാണ് ഒരുക്കുന്നത്. കാനഡയിലെ മക്ഗില് യൂണിവേഴ്സിറ്റിയുമായി ചേർന്ന് സഹകരിച്ചാണ് അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
അറബ്, ഇസ്ലാമിക് കൈയെഴുത്തുപ്രതികളുടെ പൈതൃകത്തിന്റെ ആഘോഷമാണ് ഈ പ്രദർശനം. ഈ പ്രദർശനം 2026 ഏപ്രിൽ 7 വരെ നീണ്ട് നിൽക്കും.
അതിന് ശേഷം ഈ പ്രദർശനം കാനഡയിലെ മോൺട്രിയോളിലേക്ക് യാത്രയാകുന്നതാണ്. അബുദാബി ലൈബ്രറീസ്, മക്ഗില് യൂണിവേഴ്സിറ്റി, സായിദ് നാഷണൽ മ്യൂസിയം, ലൂവർ അബുദാബി എന്നിവിടങ്ങളിൽ നിന്നും യു എ ഇയിലെ സ്വകാര്യ വ്യക്തികളിൽ നിന്നുമുള്ള കൈയെഴുത്തുപ്രതികൾ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇസ്ലാമിക ലോകത്തിന്റെ ബൗദ്ധികവും കലാപരവുമായ പൈതൃകം സംബന്ധിച്ച ഒരു സമഗ്രപഠനമാണ് ഈ പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. ശാസ്ത്രം, സാഹിത്യം, മതം, കല, തത്വശാസ്ത്രം തുടങ്ങിയ വിവിധ മേഖലകളിലെ അപൂര്‍വ്വമായ കൈയെഴുത്തുപ്രതികൾ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Cover Image: A file photo from WAM on a manuscript exhibition held at Qasr Al Watan.

