അബുദാബി: ഫെസ്റ്റിവൽ ഓഫ് ഹെൽത്ത് 2025 ആരംഭിച്ചു

featured GCC News

അബുദാബിയിൽ നടക്കുന്ന ഫെസ്റ്റിവൽ ഓഫ് ഹെൽത്ത് 2025 ഡിസംബർ 12-ന് ആരംഭിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC), അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) എന്നിവർ സംയുക്തമായാണ് ഫെസ്റ്റിവൽ ഓഫ് ഹെൽത്ത് 2025 സംഘടിപ്പിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകൾ, സ്വകാര്യ മേഖലയിലെ പങ്കാളികൾ, സാംസ്കാരിക സംഘടനകൾ തുടങ്ങിയവയുമായി സഹകരിച്ചാണ് ഇത് നടത്തുന്നത്.

ആരോഗ്യ പരമായ ജീവിതരീതിയുടെ ഒരു ആഘോഷം എന്ന രീതിയിലാണ് ഫെസ്റ്റിവൽ ഓഫ് ഹെൽത്ത് സംഘടിപ്പിക്കുന്നത്. താഴെ പറയുന്ന ഇടങ്ങളിലാണ് ഈ മേള സംഘടിപ്പിക്കുന്നത്:

  • 2025 ഡിസംബർ 12 മുതൽ 16 വരെ – അബുദാബിയിലെ അൽ ഹുദയറിയത് ഐലൻഡിൽ.
  • 2025 ഡിസംബർ 19 മുതൽ 21 വരെ – അൽ ദഫ്‌റയിലെ മദീനത് സായിദ് പബ്ലിക് പാർക്കിൽ.
  • 2025 ഡിസംബർ 26 മുതൽ 28 വരെ – അൽ ഐനിലെ അൽ ജാഹിലി പാർക്കിൽ.