ഖത്തർ: ഫിഫ അറബ് കപ്പ് 2021 ടിക്കറ്റുകൾ കൂടുതൽ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാക്കും

Qatar

ഫിഫ അറബ് കപ്പ് ഖത്തർ 2021 ടൂർണമെന്റിന്റെ ടിക്കറ്റുകൾ കൗണ്ടറുകളിൽ നിന്ന് നേരിട്ട് വാങ്ങുന്നതിന് താത്പര്യമുള്ളവർക്കായി കൂടുതൽ സേവന കേന്ദ്രങ്ങൾ ആരംഭിച്ചു. നേരത്തെ ആരംഭിച്ച നാല് ടിക്കറ്റ് കേന്ദ്രങ്ങൾക്ക് പുറമെ ഇപ്പോൾ രണ്ട് സേവന കേന്ദ്രങ്ങൾ കൂടി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

ഫിഫ അറബ് കപ്പ് ഖത്തർ 2021 ടൂർണമെന്റിന്റെ ടിക്കറ്റുകൾ താഴെ പറയുന്ന ഇടങ്ങളിലെ സേവന കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാണ്:

  • ദോഹ എക്സിബിഷൻ സെന്റർ.
  • വില്ലാജിയോ മാൾ.
  • മാൾ ഓഫ് ഖത്തർ.
  • ദോഹ ഫെസ്റ്റിവൽ സിറ്റി.
  • കട്ടാര കൾച്ചറൽ വില്ലജ്. (Katara Cultural Village, Street 21)
  • അൽ കഹ്റബ സ്ട്രീറ്റ്. (Al Kahraba Street, Msheireb Downtown)

ഇതിൽ അവസാനത്തെ രണ്ട് കേന്ദ്രങ്ങൾ പുതിയതായി ആരംഭിച്ചവയാണ്. ഈ കേന്ദ്രങ്ങൾ ശനി മുതൽ വ്യാഴം വരെ രാവിലെ 10 മണിമുതൽ രാത്രി 10 മണിവരെയും, വെള്ളിയാഴ്ച്ചകളിൽ വൈകീട്ട് 2 മുതൽ രാത്രി 10 മണിവരെയും പ്രവർത്തിക്കുന്നതാണ്.

ഈ കേന്ദ്രങ്ങളിൽ നിന്ന് മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾക്ക് പുറമെ ആരാധകർക്ക് ഹയ്യ കാർഡുകൾക്കായി (ഫാൻ ഐഡി കാർഡ്) രെജിസ്റ്റർ ചെയ്യുന്നതിനുള്ള സേവനങ്ങളും ലഭ്യമാണ്.