പതിനൊന്നാമത് ഫിഫ അറബ് കപ്പ് ഖത്തർ ടൂർണമെന്റ് 2025 ഡിസംബർ 1-ന് ആരംഭിച്ചു.
HH the Amir Inaugurates #FIFA_Arab_Cup Qatar 2025 at Al Bayt Stadium in Al Khor #QNA #Qatar pic.twitter.com/Rr1B2QK4QS
— Qatar News Agency (@QNAEnglish) December 1, 2025
അൽ ബേത് സ്റ്റേഡിയത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ ഖത്തർ അമീർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ടൂർണമെന്റിന്റെ ആദ്യ ദിനത്തിൽ നടന്ന മത്സരങ്ങളിൽ പലസ്തീൻ ഖത്തറിനെയും (1-0), സിറിയ ടുണീഷ്യയെയും (1-0) പരാജയപ്പെടുത്തി.
2025 ഡിസംബർ 1 മുതൽ ഡിസംബർ 18 വരെയാണ് ഫിഫ അറബ് കപ്പ് ഖത്തർ 2025 ടൂർണമെന്റ് നടക്കുന്നത്. ഇത്തവണത്തെ ഫിഫ അറബ് കപ്പിൽ അറബ് ലോകത്ത് നിന്നുള്ള 16 ടീമുകൾ പങ്കെടുക്കുന്നുണ്ട്.
പതിനൊന്നാമത് ഫിഫ അറബ് കപ്പ് 2025 ഗ്രൂപ്പുകൾ:
- ഗ്രൂപ്പ് എ: ഖത്തർ, ടുണീഷ്യ, സിറിയ, പലസ്തീൻ.
- ഗ്രൂപ്പ് ബി: മൊറോക്കോ, സൗദി അറേബ്യ, ഒമാൻ, കൊമോറോസ്.
- ഗ്രൂപ്പ് സി: ഈജിപ്ത്, ജോർദാൻ, യു എ ഇ, കുവൈറ്റ്.
- ഗ്രൂപ്പ് ഡി: അൾജീരിയ, ഇറാഖ്, ബഹ്റൈൻ, സുഡാൻ.
ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകൾ നോക്ക്ഔട്ട് ഘട്ടത്തിലേക്ക് കടക്കുന്നതാണ്. ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുന്നത്.
ഇത് തുടർച്ചയായി രണ്ടാം തവണയാണ് ഫിഫ അറബ് കപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്.
പതിനൊന്നാമത് ഫിഫ അറബ് കപ്പ് ഖത്തർ 2025 ടൂർണമെന്റിന്റെ ടിക്കറ്റുകൾ കൈവശമുള്ളവർക്ക് മത്സര ദിനങ്ങളിൽ ദോഹ മെട്രോയിൽ സൗജന്യമായി സഞ്ചരിക്കുന്നതിന് അവസരം ലഭിക്കുന്നതാണ്.
Cover Image: Qatar News Agency.

