ഫിഫ അറബ് കപ്പ് ഖത്തർ 2025 ഡിസംബർ 1-ന് ആരംഭിക്കും

GCC News

ഫിഫ അറബ് കപ്പ് ഖത്തർ 2025 ടൂർണമെന്റ് ഈ വർഷം ഡിസംബർ 1-ന് ആരംഭിക്കും. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2025 ഡിസംബർ 1 മുതൽ ഡിസംബർ 18 വരെയാണ് ഫിഫ അറബ് കപ്പ് ഖത്തർ 2025 ടൂർണമെന്റ് നടക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ഫിഫ കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

ഇത്തവണത്തെ ഫിഫ അറബ് കപ്പിൽ അറബ് ലോകത്ത് നിന്നുള്ള 16 ടീമുകൾ പങ്കെടുക്കുന്നതാണ്. ഇത് തുടർച്ചയായി രണ്ടാം തവണയാണ് ഫിഫ അറബ് കപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്.

ഫിഫ അണ്ടർ 17 വേൾഡ് കപ്പ് ഖത്തർ 2025 ടൂർണമെന്റ് ഈ വർഷം നവംബർ 3 മുതൽ 27 വരെ നടത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.