ഖത്തർ: ലോകകപ്പ് സെമി, ഫൈനൽ മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് പുറത്തിറക്കി

featured GCC News

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ സെമി-ഫൈനൽ, ഫൈനൽ മത്സരങ്ങൾക്കായി അൽ ഹിൽമ്‌ എന്ന പുതിയ ഔദ്യോഗിക പന്ത് ഉപയോഗിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. 2022 ഡിസംബർ 11-ന് വൈകീട്ടാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.

https://twitter.com/roadto2022en/status/1601903263015649281

സ്വപ്‌നം എന്ന അർത്ഥത്തെയാണ് അൽ ഹിൽമ്‌ എന്ന അറബ് പദം സൂചിപ്പിക്കുന്നത്. ഖത്തർ ലോകകപ്പ് സെമി, ഫൈനൽ മത്സരങ്ങളിൽ അൽ രിഹ്‍ല എന്ന ഔദ്യോഗിക ബോളിന് പകരമായി ഈ പുതിയ പന്ത് ഉപയോഗിക്കുന്നതാണ്.

Source: Qatar Supreme Committee for Delivery & Legacy.

അൽ രിഹ്‍ലയിൽ ഉപയോഗിച്ചിരുന്ന കണക്റ്റഡ് ബോൾ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയാണ് അഡിഡാസ് ഈ പുതിയ പന്തും നിർമ്മിച്ചിരിക്കുന്നത്.

Qatar Supreme Committee for Delivery & Legacy.

ഈ ലോകകപ്പിൽ റഫറീയിങ്ങ് ഉൾപ്പടെയുള്ള മേഖലകളിൽ തീരുമാനങ്ങൾ എടുക്കുന്നതിന് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായ രീതിയിലുള്ള ചായങ്ങൾ, പശ എന്നിവ ഉപയോഗിച്ചാണ് ഈ പന്ത് നിർമ്മിച്ചിരിക്കുന്നതെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

Qatar Supreme Committee for Delivery & Legacy.

ദോഹ നഗരത്തിന് ചുറ്റുമുള്ള മരുഭൂ പ്രദേശങ്ങളുടെയും, ഫിഫ ലോകകപ്പ് ട്രോഫിയുടെയും നിറങ്ങളിൽ നിന്നും, ഖത്തർ ദേശീയപതാകയുടെ ഡിസൈനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് അൽ ഹിൽമ്‌ എന്ന ബോൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Cover Image: Qatar Supreme Committee for Delivery & Legacy.