ദുബായ്: ഗ്ലോബൽ വില്ലേജ്, ബ്ലൂവാട്ടേഴ്സ് എന്നിവിടങ്ങളിൽ ഈദുൽ ഫിത്ർ ആഘോഷങ്ങൾ സംഘടിപ്പിച്ചു

featured UAE

ഈദുൽ ഫിത്റുമായി ബന്ധപ്പെട്ട് ദുബായിലെ ഗ്ലോബൽ വില്ലേജ്, ബ്ലൂവാട്ടേഴ്സ് എന്നിവിടങ്ങളിൽ പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. 2023 ഏപ്രിൽ 23-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഈദുൽ ഫിത്ർ ആഘോഷങ്ങളുടെ ഭാഗമായി ഗ്ലോബൽ വില്ലേജിൽ പ്രത്യേക വിനോദപരിപാടികളും, ഗംഭീരമായ കരിമരുന്ന് പ്രദർശനവും ഒരുക്കിയിരുന്നു.

ഈദുൽ ഫിത്ർ ആഘോഷങ്ങളുടെ ഭാഗമായി ബ്ലൂവാട്ടേഴ്സിൽ പ്രത്യേക കലാ, സാംസ്‌കാരിക, വിനോദ പരിപാടികൾ, ഗംഭീരമായ വെടിക്കെട്ട് എന്നിവ സംഘടിപ്പിച്ചു. നിരവധി പേരാണ് ഈ ആഘോഷങ്ങളിൽ പങ്കെടുത്തത്.

Cover Image: Dubai Media Office.