അബുദാബി ഇന്റർനാഷണൽ ഫുഡ് എക്സിബിഷൻ 2022 ഡിസംബറിൽ ആരംഭിക്കും

featured GCC News

അബുദാബി ഇന്റർനാഷണൽ ഫുഡ് എക്സിബിഷൻ (ADIFE) 2022 ഡിസംബർ 6 മുതൽ ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. 2022 ഡിസംബർ 6 മുതൽ ഡിസംബർ 8 വരെയാണ് ADIFE-യുടെ ആദ്യ പതിപ്പ് സംഘടിപ്പിക്കുന്നത്.

അബുദാബി നാഷണൽ എക്സിബിഷൻസ് കമ്പനി സംഘടിപ്പിക്കുന്ന ഈ മേള ADNEC-ൽ വെച്ചാണ് നടത്തുന്നത്. അബുദാബി നാഷണൽ അഗ്രികൾച്ചർ, ഫുഡ് സേഫ്റ്റി അതോറിറ്റി എന്നിവരുമായി സഹകരിച്ചാണ് അബുദാബി നാഷണൽ എക്സിബിഷൻസ് കമ്പനി ഈ മേള ഒരുക്കുന്നത്.

ഭക്ഷണ പാനീയ മേഖലയിലും, ഹോസ്പിറ്റാലിറ്റി മേഖലയിലുമുള്ള ആഗോള തലത്തിലെ വലിയ സംരംഭകർ, വിദഗ്‌ദ്ധർ തുടങ്ങിയവർ ഈ മേളയിൽ പങ്കെടുക്കുന്നതാണ്. ഭക്ഷണ പാനീയ നിർമ്മാണ മേഖലയിലെ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിനും, ഈ മേഖലയിലെ നിക്ഷേപസാധ്യതകൾ പരിചയപ്പെടുത്തുന്നതിനും അബുദാബി ഇന്റർനാഷണൽ ഫുഡ് എക്സിബിഷൻ മികച്ച ഒരു വേദിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.