എക്‌സ്‌പോ 2025 ഒസാക്ക വേദിയിലെ യു എ ഇ പവലിയനിൽ ആകെ അഞ്ച് ദശലക്ഷത്തിലധികം സന്ദർശകരെത്തി. 2025 ഒക്ടോബർ 13-നാണ് എക്‌സ്‌പോ 2025 ഒസാക്ക ലോക എക്സ്പോ സമാപിച്ചത്.
UAE Pavilion celebrates success of its participation in #Expo2025Osaka, having welcomed over 5 million visitors and won the Bronze Award from the Bureau International des Expositions for Best Architectural Design#WamNews https://t.co/tM84rhmfYE pic.twitter.com/O111EmZJem
— WAM English (@WAMNEWS_ENG) October 15, 2025
ആറ് മാസത്തെ പങ്കാളിത്തത്തിന് ശേഷം 2025 ഒക്ടോബർ 13-ന് യു എ ഇ പവലിയൻ ഒസാക്ക ലോക എക്സ്പോ വേദിയിലെ തങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. എക്‌സ്‌പോ 2025-ലെ ഏറ്റവും തിരക്കേറിയ പവലിയനുകളിലൊന്നായിരുന്നു യു എ ഇ പവലിയൻ.
2025 ഏപ്രിൽ 13-നാണ് ഒസാക്ക ലോക എക്സ്പോ വേദിയിൽ യു എ ഇ പവലിയൻ തുറന്നത്. ഈ പവലിയനിൽ ആറ് മാസത്തിനിടയിൽ ആകെ 4,930,645 മില്യൺ നേരിട്ടുള്ള സന്ദർശകരും, 113,443 ഓൺലൈൻ സന്ദർശകരും എത്തിയിരുന്നു.

യു എ ഇ പവലിയനിൽ പ്രത്യേക സമാപന ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചു. പവലിയനിലെ സംഘാംഗങ്ങൾ, യു എ ഇയിൽ നിന്നും, ജപ്പാനിൽ നിന്നുമുള്ള യൂത്ത് അംബാസഡർമാർ, അഡ്‌നോക്, പ്യുവർ ഹെൽത്ത്, സ്പേസ്42, അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് എന്നീ ഔദ്യോഗിക പങ്കാളികളുടെ പ്രതിനിധികൾ തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.

യു എ ഇയിലെ ഈന്തപ്പനകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന രീതിയിലായിരുന്നു എക്‌സ്‌പോ 2025 ഒസാക്ക വേദിയിലെ യു എ ഇ പവലിയന്റെ രൂപകൽപ്പന. പതിനാറ് മീറ്റർ ഉയരമുള്ള 90 ഈന്തപ്പന തൂണുകൾ ഉൾപ്പെടുത്തിയാണ് ഈ പവലിയൻ നിർമ്മിച്ചിരുന്നത്.
സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന റിയാദ് എക്സ്പോ 2030-ന്റെ ഔദ്യോഗിക കൗണ്ട് ഡൗൺ ജപ്പാനിലെ എക്‌സ്‌പോ 2025 ഒസാക്ക വേദിയിൽ ഏതാനം ദിവസങ്ങൾക്ക് മുൻപ് ആരംഭിച്ചിരുന്നു. എക്‌സ്‌പോ 2025 ഒസാക്കയിൽ നിന്ന് 2030-ൽ റിയാദിൽ വെച്ച് നടക്കാനിരിക്കുന്ന ലോക എക്സ്പോയിലേക്കുള്ള യാത്രയുടെ തുടക്കം പ്രതിനിധീകരിക്കുന്നതിനാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
ലോക എക്സ്പോയുടെ ഔദ്യോഗിക സംഘാടകരായ ഇന്റർനാഷണൽ ബ്യൂറോ ഓഫ് എക്‌സിബിഷൻസ് (Bureau International des Expositions – BIE) ഔദ്യോഗിക പതാക ‘ഫ്രം ഒസാക്ക ടു റിയാദ്’ ചടങ്ങിൽ വെച്ച് അടുത്ത എക്സ്പോ നടക്കുന്ന (2030) റിയാദിലെ പ്രതിനിധികൾക്ക് കൈമാറിയിരുന്നു. 2030 ഒക്ടോബർ 1 മുതൽ 2031 മാർച്ച് 31 വരെയാണ് റിയാദ് എക്സ്പോ 2030 സംഘടിപ്പിക്കുന്നത്.
WAM

