സൗദി അറേബ്യ: സലാലയിലേക്ക് രണ്ട് പുതിയ വിമാനസർവീസുകൾ ആരംഭിക്കുമെന്ന് ഫ്ലൈനാസ്

featured GCC News

2023 ജൂൺ മാസം മുതൽ ഒമാനിലെ സലാലയിലേക്ക് രണ്ട് പുതിയ വിമാനസർവീസുകൾ ആരംഭിക്കുമെന്ന് സൗദി വിമാനക്കമ്പനിയായ ഫ്ലൈനാസ് അറിയിച്ചു.

https://twitter.com/flynas/status/1632679204650119168

2023-ലെ വേനൽക്കാല സർവീസുകളുടെ ഭാഗമായാണ് ഫ്ലൈനാസ് ഈ പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. സലാലയിലേക്ക് ദമാമിൽ നിന്നും, ജിദ്ദയിൽ നിന്നുമാണ് ഫ്ലൈനാസ് പുതിയ വിമാനസർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിന് പുറമെ റിയാദിൽ നിന്ന് മാലിദ്വീപ്, യെറിവാൻ (അർമേനിയ), അന്റാല്യ (തുർക്കി), ടിവാത് (മോണ്ടിനെഗ്രോ) എന്നിവിടങ്ങളിലേക്കും, ദമ്മാമിൽ നിന്ന് ടിറാന (അൽബേനിയ), തുർക്കിയിലെ ഇസ്തംബൂൾ, ട്രെബിസോൻ എന്നിവിടങ്ങളിലേക്കും, ജിദ്ദയിൽ നിന്ന് തുർക്കിയിലെ ബോദ്‌റുമിലേക്കും ഫ്ലൈനാസ് പുതിയ വിമാനസർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Cover Image: flynas.com.