എക്‌സ്‌പോ 2025 ഒസാക്ക: യു എ ഇ പവലിയൻ സന്ദർശിച്ചവരുടെ എണ്ണം നാല്‌ ദശലക്ഷം കടന്നു

featured GCC News

എക്‌സ്‌പോ 2025 ഒസാക്ക വേദിയിലെ യു എ ഇ പവലിയൻ സന്ദർശിച്ചവരുടെ എണ്ണം നാല്‌ ദശലക്ഷം കടന്നു. എക്‌സ്‌പോ 2025-ലെ ഏറ്റവും തിരക്കേറിയ പവലിയനുകളിലൊന്നാണ് യു എ ഇ പവലിയൻ.

2025 സെപ്റ്റംബർ 26-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Source: WAM.

എക്‌സ്‌പോ 2025 ഒസാക്ക ആരംഭിച്ച് അഞ്ച് മാസത്തിനിടയിലാണ് യു എ ഇ പവലിയൻ ഈ നേട്ടം കരസ്ഥമാക്കിയത്. 2025 ഏപ്രിൽ പകുതിയിലാണ് ഈ പവലിയൻ തുറന്നത്.

എക്‌സ്‌പോ 2025 ഒസാക്ക വേദിയിൽ വെച്ച് അടുത്തിടെ യു എ ഇ ഡേ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു. അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു എ എയിൽ നിന്നും, ജപ്പാനിൽ നിന്നുമുള്ള മറ്റു ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.

യു എ ഇ ഡേ ആഘോഷപരിപാടികളുടെ ഭാഗമായി നിരവധി സാംസ്കാരിക പരിപാടികൾ അരങ്ങേറി.

യു എ ഇയിലെ ഈന്തപ്പനകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതാണ് എക്‌സ്‌പോ 2025 ഒസാക്ക വേദിയിലെ യു എ ഇ പവലിയന്റെ രൂപകൽപ്പന. പതിനാറ് മീറ്റർ ഉയരമുള്ള 90 ഈന്തപ്പന തൂണുകൾ ഈ പവലിയനിൽ പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു.

എക്‌സ്‌പോ 2025 ഒസാക്ക 2025 ഏപ്രിൽ 13 മുതൽ ഒക്ടോബർ 13 വരെയാണ് സംഘടിപ്പിക്കുന്നത്. ഇത് രണ്ടാം തവണയാണ് ഒസാക്ക ഒരു ലോക എക്സ്പോ വേദിയാകുന്നത്. നേരത്തെ 1970-ലെ ലോക എക്സ്പോയ്ക്ക് ഒസാക്ക വേദിയായിരുന്നു.