അൽ ബേത് സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ക്വാർട്ടർ-ഫൈനൽ മത്സരത്തിൽ ഫ്രാൻസ് ഒന്നിനെതിരെ രണ്ട് ഗോളിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി.

മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ ചൗമെനി ഫ്രാൻസിന്റെ ആദ്യ ഗോൾ സ്‌കോർ ചെയ്തു.

അമ്പത്തിനാലാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഹാരി കെയ്ൻ ഇംഗ്ലണ്ടിനായി ഗോൾ മടക്കി.

മത്സരത്തിന്റെ എഴുപത്തിയെട്ടാം മിനിറ്റിൽ ഒലിവർ ജിറൂദ് ഫ്രാൻസിന്റെ വിജയഗോൾ നേടി.