അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന പ്രീ-ക്വാർട്ടർ മത്സരത്തിൽ ഫ്രാൻസ് ഒന്നിനെതിരെ മൂന്ന് ഗോളിന് പോളണ്ടിനെ തോൽപ്പിച്ചു.
മത്സരത്തിന്റെ നാല്പത്തിനാലാം മിനിറ്റിൽ ഒലിവർ ജിറൂദ് ഫ്രാൻസിന്റെ ആദ്യ ഗോൾ സ്‌കോർ ചെയ്തു.

തുടർന്ന് കെയ്‌ലിൻ എംബപ്പേ നേടിയ ഇരട്ട ഗോളുകൾ (74′, 90+1′) ഫ്രാൻസിന്റെ ലീഡ് ഉയർത്തി.

രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ (90+9′) പെനാൽറ്റിയിലൂടെ റോബർട്ട് ലെവൻഡോവ്സ്കി പോളണ്ടിനായി ഒരു ഗോൾ മടക്കി.
Cover Image: Qatar News Agency.