ചൈന, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വാഹന ബാറ്ററികൾക്ക് ഡമ്പിംഗ് വിരുദ്ധ തീരുവ ഏർപ്പെടുത്താൻ GCC തീരുമാനിച്ചു

featured GCC News

ചൈന, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹന ബാറ്ററികൾക്ക് ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ഏർപ്പെടുത്താൻ GCC രാജ്യങ്ങൾ തീരുമാനിച്ചു. സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ചൈന, മലേഷ്യ എന്നിവിടങ്ങളിൽ നിർമ്മിക്കുന്നതും, ഈ രാജ്യങ്ങളിൽ നിന്ന് കയറ്റുമതി ചെയ്യുന്നതുമായ വാഹന ബാറ്ററികൾ GCC രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന അവസരത്തിലാണ് ഇവയ്ക്ക് അധിക നികുതി ചുമത്തുന്നത്.

ഇതുമായി ബന്ധപ്പെട്ട് ആഗോള വ്യപാരമേഖലയിലെ അപകടകരമായ പ്രവണതകൾ തടയുന്നതിനുള്ള GCC സ്റ്റാൻഡിങ് കമ്മിറ്റി മുന്നോട്ട് വെച്ച് ശുപാർശകൾ ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ രാജ്യങ്ങളുടെ വാണിജ്യ മന്ത്രിമാരുടെ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ചതുരാകൃതിയിലുള്ളതും, ദീർഘ ചതുരാകൃതിയിലുള്ളതുമായ സ്റ്റാർട്ടർ ബാറ്ററികൾക്കാണ് ഈ തീരുവ ബാധകമാകുന്നത്.