പത്തൊമ്പതാമത് ദുബായ് എയർഷോയുടെ ഭാഗമായി ദുബായിലെത്തുന്ന സന്ദർശകരുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) സ്വാഗതം ചെയ്തു.
2025 നവംബർ 18-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ദുബായ് എയർഷോയുടെ പത്തൊമ്പതാമത് പതിപ്പ് 2025 നവംബർ 17, തിങ്കളാഴ്ച ആരംഭിച്ച സാഹചര്യത്തിലാണ് ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെത്തുന്ന സന്ദർശകരുടെയും, എയർഷോയ്ക്കെത്തുന്ന പ്രതിനിധിസംഘങ്ങളുടെയും പാസ്സ്പോർട്ടിൽ GDRFA ഇത്തരം ഒരു സ്റ്റാമ്പ് പതിപ്പിക്കുന്നത്.

‘ദി ഫ്യുച്ചർ ഈസ് ഹിയർ’, ‘ദുബായ് എയർ ഷോ’, ’17-21 നവംബർ 2025′ എന്നീ വാചകങ്ങൾ ഉൾപ്പെടുന്ന പ്രത്യേക പാസ്സ്പോർട്ട് സ്റ്റാമ്പാണ് GDRFA ഇതിനായി ഉപയോഗിക്കുന്നത്.
2025 നവംബർ 17 മുതൽ നവംബർ 21 വരെയാണ് പത്തൊമ്പതാമത് ദുബായ് എയർഷോ സംഘടിപ്പിക്കുന്നത്. വ്യോമയാന മേഖലയിൽ ആഗോളതലത്തിൽ തന്നെ പ്രധാനപ്പെട്ട ഒരു എയർഷോ ആണിത്.
ദുബായ് വേൾഡ് സെന്ററിലെ ദുബായ് എയർഷോ വേദിയിൽ വെച്ചാണ് ഈ വ്യോമപ്രദർശനം സംഘടിപ്പിക്കുന്നത്.
Cover Image: Dubai Media Office.

