ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ദുബായിലെത്തുന്ന വിനോദസഞ്ചാരികളുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) സ്വാഗതം ചെയ്തു.
GDRFA Dubai welcomes travelers with a special 30×30 Fitness Challenge stamp at Dubai International Airport.@GDRFADUBAI | @DubaiAirports | @DXB | @DXBFitChallenge pic.twitter.com/nf6zILiQOh
— Dubai Media Office (@DXBMediaOffice) November 5, 2025
2025 നവംബർ 5-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഒമ്പതാമത് പതിപ്പ് 2025 നവംബർ 1 മുതൽ ആരംഭിച്ച സാഹചര്യത്തിലാണ് ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെത്തുന്ന സന്ദർശകരുടെ പാസ്സ്പോർട്ടിൽ GDRFA ഇത്തരം ഒരു സ്റ്റാമ്പ് പതിപ്പിക്കുന്നത്.

‘ദുബായ് ഫിറ്റ്നസ് ചലഞ്ച്’ എന്ന വാചകവും ’30×30′ എന്ന മുദ്രയും ഉൾപ്പെടുന്ന പ്രത്യേക പാസ്സ്പോർട്ട് സ്റ്റാമ്പാണ് GDRFA ഇതിനായി ഉപയോഗിക്കുന്നത്.
ദുബായ് ഫിറ്റ്നസ് ചലഞ്ച് നവംബർ 30 വരെ നീണ്ട് നിൽക്കും. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ദുബായ് നഗരത്തിന്റെ വിവിധ ഇടങ്ങളിലായി വ്യത്യസ്ത ഫിറ്റ്നസ് പരിപാടികൾ അരങ്ങേറുന്നതാണ്.
Cover Image: Dubai Media Office.

