പരിശുദ്ധ റമദാനിൽ ദുബായിയിലെ വ്യോമ, കര അതിർത്തി കവാടങ്ങളിലൂടെ എത്തുന്ന വിനോദസഞ്ചാരികളുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സ്വാഗതം ചെയ്യുന്നു.
As part of the #RamadanInDubai campaign, Dubai is welcoming its visitors arriving through the city’s air and land ports during Ramadan with a special stamp featuring the Ramadan in Dubai logo. pic.twitter.com/U2tIZebtlQ
— Dubai Media Office (@DXBMediaOffice) March 9, 2025
ദുബായിൽ എത്തുന്ന വിനോദസഞ്ചാരികളുടെ പാസ്‌പോർട്ടിൽ, ഇമിഗ്രേഷൻ ഏജൻ്റുമാർ ‘റമദാൻ ഇൻ ദുബായ്’ എന്ന സവിശേഷമായ ലോഗോ ഉൾപ്പെടുന്ന മുദ്ര പതിപ്പിക്കുന്നത് ആരംഭിച്ചിട്ടുണ്ട്.

ദുബായ് ഗവൺമെൻ്റ് മീഡിയ ഓഫീസിൻ്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ് ആണ് ഈ ലോഗോ വികസിപ്പിച്ചത്. ‘റമദാൻ ഇൻ ദുബായ്’ പ്രചാരണ പരിപാടിയുടെ ഭാഗമായാണിത്.