അൽ ബേത് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ ജർമ്മനി രണ്ടിനെതിരെ നാല് ഗോളിന് കോസ്റ്റാറിക്കയെ തോൽപ്പിച്ചു.
മത്സരത്തിന്റെ പത്താം മിനിറ്റിൽ സെർജി ഗ്നാബ്രി ജർമനിയുടെ ആദ്യ ഗോൾ നേടി.

അമ്പത്തെട്ടാം മിനിറ്റിൽ യെൽസിൻ തജെദ കോസ്റ്റാറിക്കയുടെ ആദ്യ ഗോൾ സ്‌കോർ ചെയ്തു. എഴുപതാം മിനിറ്റിൽ ജർമ്മൻ ഗോൾകീപ്പർ മാനുൽ ന്യൂയറിന്റെ ഓൺ ഗോളിൽ കോസ്റ്റാറിക്ക ലീഡ് നേടി.

എന്നാൽ കെയ് ഹാവേർട്സ് (73′, 85′), നിക്ലാസ് ഫുൾക്രെജ് (89′) എന്നിവരിലൂടെ ജർമ്മൻ മത്സരത്തിൽ വിജയം നേടി.
ഈ വിജയത്തോടെ ഗ്രൂപ്പിൽ നാല് പോയിന്റ് നേടി സ്പെയിനിനൊപ്പം എത്തിയെങ്കിലും മികച്ച ഗോൾ ശരാശരിയോടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി സ്പെയിൻ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി. ജർമ്മനി, കോസ്റ്റാറിക്ക എന്നിവർ ലോകകപ്പിൽ നിന്ന് പുറത്തായി.
Cover Image: German National Football Team.