ഘാന – സൗത്ത് കൊറിയ (3 – 2)

Qatar

എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തിൽ ഘാന രണ്ടിനെതിരെ മൂന്ന് ഗോളിന് സൗത്ത് കൊറിയയെ പരാജയപ്പെടുത്തി.

മത്സരത്തിന്റെ ഇരുപത്തിനാലാം മിനിറ്റിൽ മുഹമ്മദ് സലീസു ഘാനയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടി.

Source: FIFA.

മുപ്പത്തിനാലാം മിനിറ്റിൽ മുഹമ്മദ് കുഡൂസ് ഘാനയുടെ ലീഡ് ഉയർത്തി.

Source: FIFA.

രണ്ടാം പകുതിയുടെ ആദ്യ ഇരുപത് മിനിറ്റിനകം സുങ്ങ് ചോ ഗുവെ നേടിയ ഇരട്ട ഗോളിൽ (58′, 61′) സൗത്ത് കൊറിയ മത്സരത്തിലേക്ക് തിരിച്ച് വന്നു.

Source: FIFA.

എന്നാൽ അറുപത്തെട്ടാം മിനിറ്റിൽ മുഹമ്മദ് കുഡൂസ് ഘാനയുടെ മൂന്നാം ഗോൾ സ്‌കോർ ചെയ്തുകൊണ്ട് അവരുടെ വിജയം ഉറപ്പാക്കി.

Cover Image: Qatar News Agency.