ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസൺ സമയക്രമം

featured GCC News

ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസൺ സമയക്രമം സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി. ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ 2024 ഒക്ടോബർ 16 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസൺ സമയക്രമം

  • ആഴ്ച തോറും ഞായർ മുതൽ ബുധൻ വരെ: വൈകീട്ട് 4 മണിമുതൽ രാത്രി 12 മണിവരെ.
  • വ്യാഴം, വെള്ളി, ശനി, മറ്റു പൊതു അവധിദിനങ്ങൾ: വൈകീട്ട് 4 മണിമുതൽ രാത്രി 1 മണിവരെ.

എന്നാൽ ഉദ്ഘാടന ദിനമായ 2024 ഒക്ടോബർ 16-ന് വൈകീട്ട് 6 മണിമുതൽ മാത്രമാണ് ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾ ഔദ്യോഗിക വെബ്സൈറ്റ്, ആപ്പ് എന്നിവയിൽ നിന്നും ഗ്ലോബൽ വില്ലേജിലെ ഗേറ്റിൽ നിന്നും ലഭ്യമാകുന്നതാണ്.

2024 ഒക്ടോബർ 16-ന് ആരംഭിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ 2025 മെയ് 11 വരെ നീണ്ട് നിൽക്കും.

സന്ദർശകർക്ക് മികച്ച അനുഭവങ്ങൾ നൽകുന്നതിന്റെ ഭാഗമായി പുതിയ സീസണിൽ കൂടുതൽ വിനോദാകർഷണങ്ങളും, ഷോപ്പിംഗ് അവസരങ്ങളും, ആഗോളതലത്തിൽ നിന്നുള്ള ഭക്ഷ്യവിരുന്നുകളും ഉൾപ്പെടുത്തുന്നതാണ്.

ഇത്തവണത്തെ ഗ്ലോബൽ വില്ലേജിൽ റെസ്റ്ററെന്റ് പ്ലാസ, മൂന്ന് പുതിയ സാംസ്കാരിക പവലിയനുകൾ തുടങ്ങിയ ആകർഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.