ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസൺ ഒക്ടോബർ 16-ന് ആരംഭിക്കും

featured GCC News

ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ 2024 ഒക്ടോബർ 16 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. 2024 സെപ്റ്റംബർ 2-നാണ് ഗ്ലോബൽ വില്ലേജ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2024 ഒക്ടോബർ 16-ന് ആരംഭിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ 2025 മെയ് 11 വരെ നീണ്ട് നിൽക്കും. സന്ദർശകർക്ക് മികച്ച അനുഭവങ്ങൾ നൽകുന്നതിന്റെ ഭാഗമായി പുതിയ സീസണിൽ കൂടുതൽ വിനോദാകർഷണങ്ങളും, ഷോപ്പിംഗ് അവസരങ്ങളും, ആഗോളതലത്തിൽ നിന്നുള്ള ഭക്ഷ്യവിരുന്നുകളും ഉൾപ്പെടുത്തുന്നതാണ്.

മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വാണിജ്യ മേളയാണ് ഗ്ലോബൽ വില്ലേജ്.

2024 മെയ് 8-ന് സമാപിച്ച ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസണിൽ ഏതാണ്ട് 10 ദശലക്ഷത്തിലധികം സന്ദർശകർ ഈ മേള സന്ദർശിച്ചിരുന്നു.