ദുബായ്: ഗ്ലോബൽ വില്ലേജ് മുപ്പതാം സീസൺ 2025 ഒക്ടോബർ 15-ന് ആരംഭിക്കും

featured GCC News

ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ 2025 ഒക്ടോബർ 15 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. 2025 സെപ്റ്റംബർ 14-നാണ് ഗ്ലോബൽ വില്ലേജ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2025 ഒക്ടോബർ 15-ന് ആരംഭിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ 2026 മെയ് 10 വരെ നീണ്ട് നിൽക്കും.

മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വാണിജ്യ മേളയാണ് ഗ്ലോബൽ വില്ലേജ്. സന്ദർശകർക്ക് മികച്ച അനുഭവങ്ങൾ നൽകുന്നതിന്റെ ഭാഗമായി പുതിയ സീസണിൽ കൂടുതൽ വിനോദാകർഷണങ്ങളും, ഷോപ്പിംഗ് അവസരങ്ങളും, ആഗോളതലത്തിൽ നിന്നുള്ള ഭക്ഷ്യവിരുന്നുകളും ഉൾപ്പെടുത്തുന്നതാണ്.

2025 മെയ് 18-ന് സമാപിച്ച ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസണിൽ 10.5 ദശലക്ഷത്തോളം സന്ദർശകരെത്തിയിരുന്നു.