ലോകത്തെ ഏറ്റവും വലിയ ‘ദീപാലംകൃത പക്ഷിപ്രതിമ’ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ഗ്ലോബൽ വില്ലേജ് സ്വന്തമാക്കി. 2024 ജനുവരി 4-നാണ് ഗ്ലോബൽ വില്ലേജ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
എട്ട് മീറ്ററോളം ഉയരമുള്ള ഈ സ്റ്റീൽ പ്രതിമയുടെ ചിറകറ്റങ്ങൾ തമ്മിലുള്ള ദൂരം 22 മീറ്ററാണ്.

യു എ ഇയുടെ ദേശീയ പക്ഷിയായ ഫാൽക്കണെയാണ് ഈ പ്രതിമയിലൂടെ അടയാളപ്പെടുത്തിയിരിക്കുന്നത്.

എണ്ണായിരം കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള ഈ സ്റ്റീൽ പ്രതിമ അലങ്കരിക്കുന്നതിനായി അമ്പതിനായിരം ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
Cover Image: Global Village.