ഒമാൻ: കൊച്ചിയിൽ നിന്ന് മസ്കറ്റിലേക്ക് വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഗോ ഫസ്റ്റ് എയർവേസ്‌

featured GCC News

കൊച്ചിയിൽ നിന്ന് മസ്കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഗോ ഫസ്റ്റ് എയർവേസ്‌ അറിയിച്ചു. ഒമാനിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2022 മെയ് മാസത്തിൽ തന്നെ കൊച്ചിയിൽ നിന്ന് മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് സർവീസുകൾ നടത്തുമെന്നാണ് ഗോ ഫസ്റ്റ് എയർവേസ്‌ അറിയിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ആഴ്ച്ച തോറും രണ്ട് സർവീസുകളായിരിക്കും ഗോ ഫസ്റ്റ് എയർവേസ്‌ കൊച്ചിയിൽ നിന്ന് മസ്കറ്റിലേക്ക് നടത്തുന്നത്.

2022 മാർച്ച് 27 മുതൽ മുംബൈ, കണ്ണൂർ എന്നീ നഗരങ്ങളിൽ നിന്ന് ഗോ ഫസ്റ്റ് എയർവേസ്‌ മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് സർവീസുകൾ നടത്തുന്നുണ്ട്. മുംബൈ, കണ്ണൂർ എന്നീ നഗരങ്ങളിൽ നിന്ന് ആഴ്ച്ച തോറും മൂന്ന് സർവീസുകൾ വീതമാണ് ഗോ ഫസ്റ്റ് എയർവേസ്‌ മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് നടത്തുന്നത്.