ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപാനീയ നിർമ്മാണ പ്രദർശനങ്ങളിലൊന്നായ ഗൾഫുഡ് മാനുഫാക്ച്ചറിംഗിന്റെ പത്താമത് പതിപ്പ് 2024 നവംബർ 5-ന് ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഗൾഫുഡ് മാനുഫാക്ച്ചറിംഗ് 2024 നടക്കുന്നത്. ഈ പ്രദർശനം 2024 നവംബർ 5 മുതൽ നവംബർ 7 വരെ നീണ്ട് നിൽക്കും.
ഇത്തവണത്തെ ഗൾഫുഡ് മാനുഫാക്ച്ചറിംഗ് പ്രദർശനത്തിൽ എഴുപത് രാജ്യങ്ങളിൽ നിന്നുള്ള 2500-ൽ പരം പ്രദർശകർ പങ്കെടുക്കും. മുൻവർഷത്തെ ഗൾഫുഡ് മാനുഫാക്ച്ചറിംഗ് പ്രദർശനങ്ങളെ അപേക്ഷിച്ച് മുപ്പത് ശതമാനം വളർച്ചയാണിത്.
ഭക്ഷ്യോത്പാദന മേഖലയിൽ നിന്നുള്ള ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ ഈ പ്രദർശനത്തിൽ അവതരിപ്പിക്കുന്നതാണ്.
Cover Image: Dubai Media Office.