H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ അൽ ദഫ്റയിലെ, ലിവ സിറ്റിയിൽ നടക്കുന്ന രണ്ടാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ആൻഡ് ഓക്ഷൻ വേദി സന്ദർശിച്ചു.
ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം മേളയിലൂടെ പര്യടനം നടത്തി.

എമിറാത്തി സംസ്കാരം, പൈതൃകം എന്നിവ സംബന്ധിച്ച് പൊതുസമൂഹത്തിനിടയിൽ അവബോധം വളർത്തുന്ന ഇത്തരം പരിപാടികളുടെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈന്തപ്പന കൃഷി, ഈന്തപ്പഴ ഉത്പാദനം തുടങ്ങിയ മേഖലകളിൽ നിന്നുള്ള ഏറ്റവും പുതിയ ശൈലികൾ എടുത്ത് കാട്ടുന്ന ഏതാനം പവലിയനുകൾ അദ്ദേഹം സന്ദർശിച്ചു.


മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള നിരവധി സാംസ്കാരിക പരിപാടികൾ, മത്സരയിനങ്ങൾ, ഹണി വില്ലേജ്, പാചകമത്സരം, ഹെറിറ്റേജ് വില്ലേജ് എന്നിവ അദ്ദേഹം ആസ്വദിച്ചു.

2023 സെപ്റ്റംബർ 21-നാണ് ലിവ ഡേറ്റ് ഫെസ്റ്റിവൽ ആൻഡ് ഓക്ഷൻ ആരംഭിച്ചത്.
അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽസ് കമ്മിറ്റിയാണ് ലിവ ഡേറ്റ് ഫെസ്റ്റിവൽ ആൻഡ് ഓക്ഷൻ സംഘടിപ്പിക്കുന്നത്. ഈ മേള സെപ്റ്റംബർ 30 വരെ നീണ്ട് നിൽക്കും.
ദിനവും വൈകീട്ട് 4 മണിമുതൽ രാത്രി പത്ത് മണിവരെയാണ് ഈ മേളയിലേക്ക് പ്രവേശനം. സാംസ്കാരിക പരിപാടികൾ, വിനോദവിജ്ഞാന പരിപാടികൾ, സെമിനാറുകൾ തുടങ്ങിയവയും മേളയിൽ സംഘടിപ്പിക്കുന്നുണ്ട്.
Cover Image: Abu Dhabi Media Office.