ഹത്ത ഫെസ്റ്റിവൽ 2025 ഡിസംബർ 5-ന് ആരംഭിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Under the directives of Ahmed bin Mohammed, Brand Dubai, the creative arm of the Government of Dubai Media Office, today launched the 2025 edition of the Hatta Festival. The festival runs until 28 December on the three-hectare Leem Lake waterfront, against the backdrop of Hatta’s… pic.twitter.com/yZsFoi8t86
— Dubai Media Office (@DXBMediaOffice) December 5, 2025
ഹത്ത ഫെസ്റ്റിവൽ 2025 ഡിസംബർ 28 വരെ നീണ്ട് നിൽക്കും. ദുബായ് മീഡിയ ഓഫീസിന് കീഴിലുള്ള ബ്രാൻഡ് ദുബായാണ് ഹത്ത ഫെസ്റ്റിവൽ 2025 സംഘടിപ്പിക്കുന്നത്.

ഹത്തയിലെ അതിഗംഭീരമായ മലനിരകൾ പശ്ചാത്തലമാക്കുന്ന ലീം തടാകത്തിന്റെ മൂന്ന് ഹെക്ടർ വിസ്‌തൃതിയുള്ള തീരത്താണ് ഹത്ത ഫെസ്റ്റിവൽ 2025 നടക്കുന്നത്.

ദുബായ് ഡെസ്റ്റിനേഷൻസ് പ്രചാരണപരിപാടികളുടെ ഭാഗമായാണ് ഈ ആഘോഷം സംഘടിപ്പിക്കുന്നത്.

എല്ലാ പ്രായവിഭാഗങ്ങളിലുള്ളവർക്കും, കുടുംബങ്ങൾക്കും ഒരു പോലെ ആസ്വദിക്കാനാകുന്ന വിനോദപരിപാടികൾ, സാംസ്കാരിക പരിപാടികൾ എന്നിവയുടെ ഒരു സമന്വയമാണ് ഹത്ത ഫെസ്റ്റിവൽ 2025.
കഴിഞ്ഞ വർഷം നടന്ന ഹത്ത ഫെസ്റ്റിവൽ കാലയളവിൽ ഏതാണ്ട് ആറര ലക്ഷത്തിലധികം സഞ്ചാരികളാണ് ഹത്തയിലെത്തിയത്.
Cover Image: Dubai Media Office.

