ഹെൽത്ത് കാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കൊണ്ട് പ്രചരിക്കുന്ന വ്യാജ മൊബൈൽ സന്ദേശങ്ങളെക്കുറിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) മുന്നറിയിപ്പ് നൽകി. 2024 ജൂലൈ 21-നാണ് HMC ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
സംശയകരമായ ലിങ്കുകൾ ഉൾക്കൊള്ളുന്ന ഇത്തരം വ്യാജ സന്ദേശനങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് HMC ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഔദ്യോഗികമല്ലാത്തതായ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകൾ, എസ് എം എസ് സന്ദേശങ്ങൾ എന്നിവ തുറക്കരുതെന്ന് HMC കൂട്ടിച്ചേർത്തു.
ഹെൽത്ത് കാർഡ് പുതുക്കുന്നതിനുള്ള ഔദ്യോഗിക സേവനം https://services.hukoomi.gov.qa/en/e-services/renew-health-card എന്ന വിലാസത്തിൽ ലഭ്യമാണെന്ന് HMC അറിയിച്ചിട്ടുണ്ട്.