സൗദി അറേബ്യയിലെ പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് 2022 നവംബർ 23, ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിലെ അർജന്റീനയ്‌ക്കെതിരായ സൗദി അറേബ്യയുടെ ചരിത്ര വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സൗദി രാജാവ് ഈ അവധി പ്രഖ്യാപിച്ചത്. രാജ്യത്തെ സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങൾക്കും, മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമാണ്.
ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യ ഒന്നിനെതിരെ രണ്ട് ഗോളിന് അർജന്റീനയെ തോൽപ്പിച്ചിരുന്നു.