നബിദിനം പ്രമാണിച്ച് 2022 ഒക്ടോബർ 9, ഞായറാഴ്ച പൊതുഅവധിയായിരിക്കുമെന്ന് ഒമാൻ സർക്കാർ അറിയിച്ചു. ഒമാനിലെ സർക്കാർ മേഖലയിലും, സ്വകാര്യ മേഖലയിലും ഈ അവധി ബാധകമായിരിക്കും.
ഒമാനിലെ സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഒക്ടോബർ 9-ന് അവധിയായിരിക്കുമെന്ന് തൊഴിൽ വകുപ്പ് അറിയിച്ചിട്ടുണ്ട്. 2022 സെപ്റ്റംബർ 27-നാണ് ഒമാൻ തൊഴിൽ വകുപ്പ് ഇക്കാര്യം അറിയിച്ചത്.
സ്വകാര്യ മേഖലയിൽ ആവശ്യമെങ്കിൽ ഈ ദിവസം പ്രവർത്തിക്കുന്നതിന് തൊഴിലുടമയും, തൊഴിലാളികളും തമ്മിൽ ചർച്ച ചെയ്ത് തീരുമാനിക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് മറ്റൊരു ദിവസം പകരമായി അവധി അനുവദിക്കുന്ന രീതിയിലാണ് ഇത് നടപ്പിലാക്കേണ്ടത്.
യു എ ഇയിലെ സ്വകാര്യ മേഖലയിൽ നബിദിനം പ്രമാണിച്ച് ഒക്ടോബർ 8-ന് അവധി നൽകിയിട്ടുണ്ട്.