നബിദിനം പ്രമാണിച്ച് 2025 സെപ്റ്റംബർ 7, ഞായറാഴ്ച പൊതുഅവധിയായിരിക്കുമെന്ന് ഒമാൻ സർക്കാർ അറിയിച്ചു. ഒമാനിലെ സർക്കാർ മേഖലയിലും, സ്വകാര്യ മേഖലയിലും ഈ അവധി ബാധകമായിരിക്കും.
Sunday, 7 September 2025 will be an official holiday for employees of the public and private sectors on the occasion of Prophet Mohammed’s Birthday (PBUH) anniversary.
— Oman News Agency (@ONA_eng) August 31, 2025
2025 ഓഗസ്റ്റ് 31-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം ഒമാനിലെ സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സെപ്റ്റംബർ 7-ന് അവധിയായിരിക്കും.
അവധിയ്ക്ക് ശേഷം പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം സെപ്റ്റംബർ 8, തിങ്കളാഴ്ച പുനരാംഭിക്കുന്നതാണ്.

