നബിദിനം പ്രമാണിച്ച് രാജ്യത്ത് 2025 സെപ്റ്റംബർ 4-ന് പൊതു അവധിയായിരിക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2025 ഓഗസ്റ്റ് 12-നാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
The Kuwaiti Cabinet announces September 4th as holiday on the occasion of the Prophet's Birthday (1447 AH)https://t.co/pTofCSr8f2#KUNA #KUWAIT pic.twitter.com/05CfyFD2Dt
— Kuwait News Agency – English Feed (@kuna_en) August 12, 2025
ഈ അറിയിപ്പിന്റെ പശ്ചാത്തലത്തിൽ, 2025 സെപ്റ്റംബർ 4, വ്യാഴാഴ്ച കുവൈറ്റിലെ മുഴുവൻ സർക്കാർ ഓഫീസുകളും, മന്ത്രാലയങ്ങളും അവധിയായിരിക്കും. വാരാന്ത്യ അവധിയ്ക്ക് ശേഷം പൊതു മേഖലയിലെ പ്രവർത്തനം 2025 സെപ്റ്റംബർ 7, ഞായറാഴ്ച പുനരാരംഭിക്കുന്നതാണ്.

