വാരാന്ത്യത്തിൽ ചൂട് തുടരുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ഓഗസ്റ്റ് 14-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
حالة الطقس المتوقعة لعطلة نهاية الأسبوع #قطر #أرصاد_قطر
— أرصاد قطر (@qatarweather) August 14, 2025
Weather forecast for the weekend#Qatar#qatarweather pic.twitter.com/yr13vyzVdL
ഓഗസ്റ്റ് 15, 16 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈർപ്പം നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
ഓഗസ്റ്റ് 16, ശനിയാഴ്ച ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും, കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വാരാന്ത്യത്തിൽ അന്തരീക്ഷ താപനില 33 ഡിഗ്രി മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും.

