ഹോട്ടൽ ഷോ ദുബായ് ജൂൺ 4-ന് ആരംഭിക്കും

featured UAE

പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ പ്രധാനപ്പെട്ട ഹോസ്പിറ്റാലിറ്റി ട്രേഡ് ഷോ ആയ ഹോട്ടൽ ഷോ ദുബായ് 2024 ജൂൺ 4-ന് ആരംഭിക്കും.

2024 ജൂൺ 4-ന് ആരംഭിക്കുന്ന ഹോട്ടൽ ഷോ ദുബായ് ജൂൺ 6 വരെ നീണ്ട്‌ നിൽക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഈ വാണിജ്യ പ്രദർശനം നടക്കുന്നത്.

ഹോസ്പിറ്റാലിറ്റി മേഖലയിലെ ഏറ്റവും നൂതനമായ പ്രവണതകൾ, സാങ്കേതികവിദ്യകൾ മുതലായവ ഈ പ്രദർശനത്തിൽ ഉണ്ടായിരിക്കുന്നതാണ്. 250-ൽ പരം പ്രദർശകർ ഈ വർഷത്തെ ഹോട്ടൽ ഷോ ദുബായിൽ പങ്കെടുക്കുന്നതാണ്.

ഇതിന് പുറമെ 125 പ്രഭാഷകർ, ഈ മേഖലയിൽ നിന്നുള്ള ആയിരത്തിൽ പരം വിദഗ്ദർ, ലോകോത്തര ബ്രാൻഡുകൾ തുടങ്ങിയവയും ഈ പ്രദർശനത്തിന്റെ ഭാഗമാണ്.