ഡിജിറ്റൽ ഫീഡ്ബാക്ക് ഫോം എന്ന മാർക്കറ്റിംഗ് ടൂൾ എങ്ങിനെ നിങ്ങളുടെ ബിസിനസിനെ സഹായിക്കും?

Business

കസ്റ്റമർ ഫീഡ്ബാക്ക് ഒരു ബിസിനസിന് അത്യന്താപേക്ഷിതമാണ്. നാം എന്നെകിലും ഒരു കസ്റ്റമേരോട് നമ്മുടെ ഉൽപ്പന്നം / സേവനം / കരാറുകൾ എന്നിവ എങ്ങിനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചിട്ടുണ്ടോ? ഇല്ല എന്നായിരിക്കും ഞാൻ ഉൾപ്പടെ ഭൂരിഭാഗം ആളുകളും ഉത്തരം പറയുക. SME ബിസിനസുകളിൽ വളരെ ആവശ്യമായ ഒന്നാണ് കസ്റ്റമർ ഫീഡ്ബാക്ക് അനലിറ്റിക്സ് .പറയുമ്പോൾ ചെറുതാണ് എന്ന് തോന്നുന്നുവെങ്കിലും ഇതിന്റെ വ്യാപ്തി വളരെ വലുതാണ്.

ഇത് എങ്ങിനെ നടപ്പാക്കാം എന്ന് നോക്കാം. വളരെ ലളിതമായി പറഞ്ഞാൽ ഒരു ഫോമിൽ കസ്റ്റമാരോട് എഴുതി തരാൻ പറഞ്ഞാൽ മതി. പക്ഷെ ഒരു 100 കസ്റ്റമേഴ്സ് ദിവസവും എഴുതി തരുകയാണെകിൽ ഒരു മാസം 3000 ഫീഡ്ബാക്ക് ലഭിക്കും. ഇത്തരത്തിൽ ധാരാളം ഡാറ്റ വരികയാണെകിൽ എങ്ങിനെ നാം മാനേജ് ചെയ്യും? വിവരങ്ങൾ ക്രോഡീകരിക്കാൻ സാധിക്കില്ലെങ്കിൽ വിവര ശേഖരണം കൊണ്ട് ഒരു കാര്യവുമുണ്ടാകില്ല.

ഇവിടെയാണ് ഡിജിറ്റൽ ഫീഡ്ബാക്ക് ഫോം എന്ന മാർക്കറ്റിംഗ് ടൂളിന്റെ പ്രസക്തി. നാം ശേഖരിച്ചു വയ്ക്കാൻ ഉദ്യേശിച്ചുള്ള വിവരങ്ങൾ ഒരു സിസ്റ്റം ഫോം ആയി ശേഖരിച്ചാൽ അത് വളരെ എളുപ്പത്തിൽ ക്രോഡീകരിക്കാൻ കഴിയും. അത് വെബ് ഫോമുകൾ ആകാം, ഗൂഗിൾ ഫോംസ് ആകാം, അല്ലെങ്കിൽ മൊബൈൽ വഴിയും ശേഖരിക്കാം. കസ്റ്റമർ നമ്മുടെ അടുത്ത് സേവനം / ഉൽപ്പന്നം വാങ്ങിയ ശേഷം നാം ഈ ഡിജിറ്റൽ ഫോമിന്റെ ലിങ്ക് വാട്ട്സ് ആപ്പ് വഴി കസ്റ്റമർക്ക് അയച്ചു കൊടുക്കുന്നു. നമ്പർ സ്റ്റോർ ചെയ്യാതെയും വാട്ട്സ് ആപ്പ് അയക്കാനുള്ള സംവിധാങ്ങൾ ഇപ്പോൾ ഉള്ളതിനാൽ അത് ഒരു വലിയ ബുദ്ധിമുട്ടില്ലാതെ തന്നെ കസ്റ്റമറുടെ അടുത്ത് എത്തിക്കാൻ നമുക്ക് സാധിക്കും.

ഇങ്ങിനെ കസ്റ്റമേഴ്സ് തരുന്ന വിവരങ്ങൾ വച്ച് കസ്റ്റമേഴ്സ് എത്രമാത്രം നമ്മുടെ സ്ഥാപനത്തെ ഇഷ്ടപ്പെടുന്നു എന്നും, ഭാവിയിൽ ബിസിനസ് കിട്ടാൻ സാധ്യത ഉള്ള കസ്റ്റമർ ആണോ എന്നും അറിയാൻ സാധിക്കുന്നു . മാത്രവുമല്ല നമ്മുടെ സ്റ്റാഫിന്റെ പെരുമാറ്റം, നമ്മുടെ സ്ഥാപനത്തിന്റെ പ്രൊഫഷണൽ രീതി എന്നിങ്ങനെ ഒരു പാട് കാര്യങ്ങൾ നമുക്ക് ചോദിക്കാം. നല്ല രീതിയിൽ അനലിറ്റിക്സ് നടത്താം. നമുക്ക് വേണ്ട രീതിയിൽ മാറ്റങ്ങൾ അതിനനുസരിച്ചു ചെയ്യുകയും ചെയ്യാം. ഇങ്ങിനെ ലഭിക്കുന്ന ഡാറ്റബേസ് ഉപയോഗിച്ചു നമുക്ക് ഇമെയിൽ മുഖേനയോ / വാട്ട്സ് ആപ്പ് മുഖേനയോ വീണ്ടും പുതിയ സേവനങ്ങളെയും ഉൽപ്പങ്ങളെയും കുറിച്ച് മാർക്കറ്റിംഗ് നടത്താനും സാധിക്കും.

ഇത് നടപ്പാക്കാൻ വളരെ ലളിതമാണ് . മാസം 10 -20 $ ചെലവാക്കിയാൽ ഇത്തരത്തിലുള്ള അപ്പ്ലിക്കേഷൻസ് Saas മോഡലിൽ ഉപയോഗിക്കാൻ സാധിക്കും. ക്‌ളൗഡ്‌ അധിഷ്ഠിത വെബ് സൈറ്റുകൾ ഇത്തരത്തിൽ സർവീസ് നടത്തുന്നുണ്ട്. നമുക്ക് ആവശ്യമായ രീതിയിൽ ഫോം നിർമിച്ച്, ആവശ്യമായ രീതിയിൽ ഉള്ള റിപ്പോർട്സ് ലഭിക്കുന്ന സർവീസ് നടത്തുന്നവരും ഉണ്ട് . Clinics, Rent a car companies, Auto Garages, Supermarket, Restaurants, Hotels തുടങ്ങിയ സ്ഥാപങ്ങളിൽ ഇത്തരം അപ്പ്ലിക്കേഷൻസ് വളരെ അധികം പ്രയോജനം ഉള്ളതാണ്. ബാക്കി എല്ലാം സ്ഥാപനത്തിന്റെ ആവശ്യകതയും ബഡ്ജറ്റും അനുസരിച്ചു ഇരിക്കും.

P.K. Hari
CEO at Emerinter Consultancy Services | hp@emerinter.com

ഇന്ത്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ക്ലയന്റുകൾക്ക് ഐടി കൺസൾട്ടിംഗ് & ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സേവന ദാതാക്കളായ Emerinter Consultancy Services ന്റെ CEO ആയിട്ടാണ് ലേഖകൻ പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *