ഷാർജ: പതിനാലാമത് ഇൻ്റർനാഷണൽ ഗവൺമെൻ്റ് കമ്മ്യൂണിക്കേഷൻ ഫോറം ആരംഭിച്ചു

GCC News

ഇൻ്റർനാഷണൽ ഗവൺമെൻ്റ് കമ്മ്യൂണിക്കേഷൻ ഫോറത്തിൻ്റെ (IGCF) പതിനാലാമത് പതിപ്പ് ഷാർജയിൽ ആരംഭിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2025 സെപ്റ്റംബർ 10-ന് ഷാർജ ഭരണാധികാരി H.H. ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് IGCF-ന്റെ പതിനാലാമത് പതിപ്പ് ഉദ്ഘാടനം ചെയ്തത്. ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ ആഹ്മെദ് ബിൻ സുൽത്താൻ അൽ ഖാസിമി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഷാർജ എക്സ്പോ സെന്ററിൽ വെച്ചാണ് പതിനാലാമത് ഇൻ്റർനാഷണൽ ഗവൺമെൻ്റ് കമ്മ്യൂണിക്കേഷൻ ഫോറം സംഘടിപ്പിക്കുന്നത്. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ഈ ചർച്ചാവേദിയിൽ 237 അന്താരാഷ്ട്ര പ്രഭാഷകർ പങ്കെടുക്കുന്നുണ്ട്.

ഭക്ഷ്യ സുരക്ഷ, പൊതു ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി സുസ്ഥിരത, ഹരിത സമ്പദ്‌വ്യവസ്ഥ തുടങ്ങി ജീവിതനിലവാരത്തെ നേരിട്ട് ബാധിക്കുന്ന ആഗോള തലത്തിലുള്ള വിഷയങ്ങളെക്കുറിച്ച് IGCF 2025-ൽ പ്രഭാഷണങ്ങളും, സംവാദങ്ങളും നടക്കുന്നതാണ്.