ജിദ്ദ സീസൺ 2024: ക്ലോദ് മോനെയുടെ 200 കലാസൃഷ്ടികളുടെ പ്രത്യേക പ്രദർശനം ആസ്വദിക്കാൻ അവസരം

featured GCC News

ജിദ്ദ സീസൺ 2024-ന്റെ ഭാഗമായുള്ള ‘ഇമേജിൻ മോനെ’ എന്ന പ്രദർശനം കലാപ്രേമികൾക്ക് ഫ്രഞ്ച് ചിത്രകാരനായ ക്ലോദ് മോനെയുടെ 200 കലാസൃഷ്ടികൾ ആസ്വദിക്കാൻ അവസരമൊരുക്കുന്നു.

ക്ലോദ് മോനെയുടെ ഏറ്റവും പ്രശസ്തമായ 200 കലാസൃഷ്ടികൾ അടുത്തറിയുന്നതിന് അവസരമൊരുക്കുന്നതാണ് ഈ പ്രദർശനം. ജിദ്ദ സീസണിന്റെ ഈ വർഷത്തെ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുളള ഈ പ്രദർശനം 2024 ജൂൺ 28 മുതൽ ആരംഭിച്ചിട്ടുണ്ട്.

Source: Saudi Press Agency.

ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്ന ഈ പ്രദർശനത്തിലെത്തുന്ന സന്ദർശകർക്ക് ഈ 200 പെയിന്റിങ്ങുകളും 360 ഡിഗ്രി പ്രൊജക്ഷൻ രൂപത്തിൽ ചുമരുകളിലും നിലത്തും ആസ്വദിക്കാവുന്നതാണ്. ഇതിനായി ഏറ്റവും നൂതനമായ ഇമേജ് ടോട്ടൽ സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

Source: Saudi Press Agency.

ക്ലോദ് മോനെയുടെ കലാജീവിതത്തിലൂടെ സഞ്ചരിക്കുന്ന ഈ പ്രദർശനം അദ്ദേഹത്തിന്റെ പ്രതിഭ എടുത്ത് കാട്ടുന്നു. വെളിച്ചം, നിറങ്ങൾ എന്നിവ സമന്വയിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അസാമാന്യമായ ഉൾക്കാഴ്ച എടുത്ത് കാട്ടുന്നതാണ് ഈ പ്രദർശനം.

Source: Saudi Press Agency.

1872-ലെ ‘ഇമ്പ്രെഷൻ, സൺറൈസ്’ മുതൽ 1914-1926 കാലഘട്ടത്തിലെ ‘വാട്ടർ ലില്ലീസ്’ ശ്രേണി വരെയുള്ള ക്ലോദ് മോനെയുടെ ഏറ്റവും മികച്ച കലാസൃഷ്ടികളിലൂടെ സഞ്ചരിക്കുന്നതിന് ഈ പ്രദർശനം അവസരമൊരുക്കുന്നു. ഓഡിയോ, വിഷ്യൽ അനുഭവങ്ങൾക്കൊപ്പമാണ് ഈ കലാസൃഷ്ടികൾ സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്നത്.

ദിനവും വൈകീട്ട് 5 മണിമുതൽ (വാരാന്ത്യങ്ങളിൽ വൈകീട്ട് 4 മുതൽ) സന്ദർശകർക്ക് ഈ പ്രദർശനത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ജിദ്ദ യാച്ച് ക്ലബ് കവാടത്തിനരികിലാണ് ഈ പ്രദർശനം.

ജിദ്ദ സീസണിന്റെ ഈ വർഷത്തെ പതിപ്പ് 2024 ജൂൺ 27-ന് ആരംഭിച്ചിരുന്നു.

ജിദ്ദ വാട്ടർഫ്രന്റിലെ ആർട്ട് പ്രൊമനെഡ് ഏരിയയിൽ വെച്ചാണ് ജിദ്ദ സീസൺ 2024 സംഘടിപ്പിക്കുന്നത്. ജിദ്ദ സീസൺ 2024 അറുപത് ദിവസം നീണ്ട് നിൽക്കും.