ദുബായിൽ നടന്ന് വന്നിരുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും മുന്നോട്ട് വെക്കുന്ന ടൂറിസം രംഗത്തെ സാധ്യതകൾ ഇന്ത്യ – ബഹ്റൈൻ പ്രതിനിധി സംഘം വിലയിരുത്തി. ബഹ്റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബഹ്റൈൻ ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജഫാർ അൽ സെറാഫി, ഇന്ത്യൻ പ്രതിനിധിസംഘാംഗമായ ഗോവൻ ടൂറിസം മന്ത്രി ശ്രീ. രോഹൻ അശോക് ഖൗന്തെ എന്നിവർ പ്രത്യേക കൂടിക്കാഴ്ച്ചകൾ നടത്തി. ഇന്ത്യ – ബഹ്റൈൻ എന്നീ രാജ്യങ്ങൾക്കിടയിലുള്ള ടൂറിസം അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി സഹകരിച്ച് പ്രവർത്തിക്കാൻ ഇരുരാജ്യങ്ങളും ചർച്ചയിൽ താത്പര്യം പ്രകടിപ്പിച്ചു.
ഇതിനായി ഇരുരാജ്യങ്ങളിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ എടുത്ത്കാട്ടുന്ന സംയുക്ത ടൂറിസം പാക്കേജുകൾക്ക് രൂപം നല്കുന്നതിനെക്കുറിച്ച് ആലോചിക്കാനും, സംയുക്തമായുള്ള ടൂറിസം പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും ഇരുകൂട്ടരും ധാരണയിലെത്തിയിട്ടുണ്ട്. ‘വിവാഹ ടൂറിസം’ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഇന്ത്യൻ വിവാഹങ്ങൾക്കുള്ള വേദിയായി ബഹ്റൈനെ എടുത്ത് കാട്ടുന്നതിനെക്കുറിച്ചും ഇരുകൂട്ടരും ചർച്ച ചെയ്തു.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് അറേബ്യൻ ട്രാവൽ മാർക്കറ്റ് സംഘടിപ്പിക്കപ്പെട്ടത്.
Cover Image: Bahrain News Agency.