ദുബായ്: അറേബ്യൻ ട്രാവൽ മാർക്കറ്റ് സമാപിച്ചു

featured UAE

ദുബായിൽ നടന്ന് വന്നിരുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ മുപ്പതാമത് പതിപ്പ് 2023 മെയ് 4-ന് സമാപിച്ചു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഈ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം സംഘടിപ്പിക്കപ്പെട്ടത്.

2023 മെയ് 1-നാണ് അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ മുപ്പതാമത് പതിപ്പ് ആരംഭിച്ചത്. ദുബായിയുടെ രണ്ടാം ഉപഭരണാധികാരിയായ H.H. ഷെയ്ഖ് അഹ്‌മദ്‌ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് മുപ്പതാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത്.

മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷനുകളിലൊന്നായ അറേബ്യൻ ട്രാവൽ മാർക്കറ്റ് ദുബായ് മുന്നോട്ട് വെക്കുന്ന വൈവിധ്യമാർന്ന സുസ്ഥിര ടൂറിസം അനുഭവങ്ങളെ എടുത്തുകാട്ടി. 150 രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം പ്രദർശകർ ഈ ടൂറിസം എക്സിബിഷനിൽ പങ്കെടുത്തു.