ഏഷ്യൻ കപ്പ്: ഖത്തർ – താജിക്കിസ്ഥാൻ (1-0)

featured Qatar

അൽ ബേത് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ഖത്തർ എതിരില്ലാത്ത ഒരു ഗോളിന് താജികിസ്ഥാനെ പരാജയപ്പെടുത്തി.

ഖത്തറിന് വേണ്ടി അക്രം അഫിഫ് (17′) ഗോൾ നേടി. ഇതോടെ ഗ്രൂപ്പ് എയിൽ രണ്ടു മത്സരങ്ങളിൽ നിന്ന് ആറു പോയിന്റുമായി ഖത്തർ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.