ഇന്ത്യൻ വിദേശകാര്യ മന്ത്രി ഷെയ്ഖ് മൻസൂർ ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി

featured UAE

ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ യു എ ഇ വൈസ് പ്രസിഡന്റും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.

2025 ഡിസംബർ 15-നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഷെയ്ഖ് മൻസൂർ ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തിയത്.

അബുദാബിയിലെ ഖസ്ർ അൽ വതനിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധങ്ങൾ ഇരുവരും ചർച്ച ചെയ്തു.

ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഡമാക്കുന്നതിനെക്കുറിച്ചും, വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ചും ഇരുവരും വിശകലനം ചെയ്‌തു.