വിവരസാങ്കേതികവിദ്യ, ആശയവിനിമയം, സംസ്‌കാരം തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനുള്ള ധാരണാപത്രങ്ങളിൽ ഇന്ത്യയും, ഒമാനും ഒപ്പ് വെച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
സാമ്പത്തിക വിവരങ്ങൾ പരസ്‌പരം കൈമാറുന്നതിനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. വിവിധ മേഖലകളിൽ തന്ത്രപ്രധാനമായ സഹകരണം ഉറപ്പ് വരുത്തുന്നത് ലക്ഷ്യമിട്ടാണ് ഇരുരാജ്യങ്ങളും ഈ ധാരണാപത്രങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.
ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ മൂന്ന് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും ഈ ധാരണാപത്രങ്ങളിൽ ഒപ്പ് വെച്ചത്.
Cover Image: Oman News Agency.