ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾ 2022 മാർച്ച് 27 മുതൽ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. മാർച്ച് 8-ന് വൈകീട്ടാണ് DGCA ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലേക്കും, ഇന്ത്യയിൽ നിന്നുമുള്ള അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ 2022 മാർച്ച് 26-ന് 11:59pm വരെ തുടരുമെന്നും DGCA പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു. 2022 മാർച്ച് 27 മുതൽ ഇന്ത്യയിലേക്കും, തിരികെയുമുള്ള യാത്രാ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
യാത്രാ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിക്കുന്നതോടെ വിവിധ രാജ്യങ്ങളുമായി ഏർപ്പെട്ടിട്ടുള്ള എയർ ബബിൾ കരാർ വ്യവസ്ഥകൾ റദ്ദാകുന്നതാണ്.