ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ഓഗസ്റ്റ് 2 വരെ തുടരുമെന്ന് ഇത്തിഹാദ്

GCC News

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ഓഗസ്റ്റ് 2 വരെ തുടരുമെന്ന് ഇത്തിഹാദ് എയർവേസ് അറിയിച്ചു. ഇത്തിഹാദ് എയർവേസ് കസ്റ്റമർ സപ്പോർട്ട് ട്വിറ്ററിലൂടെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഇന്ത്യ-യു എ ഇ വിമാനസേവനങ്ങളെക്കുറിച്ച് യാത്രികരുടെ സംശയങ്ങൾക്ക് ജൂലൈ 18-ന് രാവിലെ നൽകിയ മറുപടിയിലാണ് ഇത്തിഹാദ് കസ്റ്റമർ സപ്പോർട്ട് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. നിലവിൽ ഈ വിലക്ക് ഓഗസ്റ്റ് 2 വരെ തുടരുമെന്നും, ഇത് നീട്ടുന്നതിന് സാധ്യതയുണ്ടെന്നുമാണ് ഇത്തിഹാദ് എയർവേസ് കസ്റ്റമർ സപ്പോർട്ട് ജൂലൈ 27-ന് രാവിലെ നൽകിയിട്ടുള്ള മറുപടിയിൽ വ്യക്തമാക്കുന്നത്.

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ജൂലൈ 31 വരെ തുടരുമെന്ന് ഇത്തിഹാദ് എയർവേസ് നേരത്തെ അറിയിച്ചിരുന്നു. https://www.etihad.com/en-in/travel-updates/all-destinations-travel-guides എന്ന വിലാസത്തിലെ യാത്രാ നിബന്ധനകളിൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ജൂലൈ 31 വരെ തുടരുമെന്നാണ് നിലവിൽ വ്യക്തമാക്കിയിരിക്കുന്നത് (അവസാനമായി പരിശോധിച്ചത്: ജൂലൈ 27 രാവിലെ യു എ ഇ സമയം 8:30-ന്).

അതേസമയം, വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു ഔദ്യോഗിക വിജ്ഞാപനത്തിൽ ഇന്ത്യ-യു എ ഇ വിമാനസേവനങ്ങൾക്കുള്ള വിലക്കുകൾ ഓഗസ്റ്റ് 2-ന് 23:59 മണിവരെ തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.