യു എ ഇയുടെയും ഇന്ത്യയുടേയും വിദേശകാര്യ മന്ത്രിമാർ പതിനാറാമത് ഇന്ത്യ–യു എ ഇ ജോയിന്റ് കമ്മിറ്റി മീറ്റിങ്ങിൽ പങ്കെടുത്തു

featured GCC News

യു എ ഇ വിദേശകാര്യ മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ പതിനാറാമത് ഇന്ത്യ–യു എ ഇ ജോയിന്റ് കമ്മിറ്റി മീറ്റിങ്ങിൽ പങ്കെടുത്തു. 2025 ഡിസംബർ 15-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2025 ഡിസംബർ 15-ന് അബുദാബിയിൽ വെച്ചായിരുന്നു പതിനാറാമത് ഇന്ത്യ–യു എ ഇ ജോയിന്റ് കമ്മീഷൻ മീറ്റിങ്, അഞ്ചാമത് മന്ത്രിതല സ്ട്രാറ്റജിക് ഡയലോഗ് എന്നിവ സംഘടിപ്പിച്ചത്. ഇരുവരുടെയും സംയുക്ത അധ്യക്ഷതയിലായിരുന്നു ഈ സമ്മേളനം.

Source: WAM.

ഇന്ത്യ – യു എ ഇ എന്നീ രാജ്യങ്ങളും, ഇരു രാജ്യങ്ങളിലെയും ജനതയും തമ്മിലുള്ള ചരിത്രപരമായതും, ശക്തമായതുമായ ബന്ധങ്ങൾക്ക് അടിവരയിടുന്നതാണ് ഈ സമ്മേളനം. ഇരു രാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന മന്ത്രിമാർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.

Source: WAM.

രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ കൂടുതൽ സഹകരണം, പങ്കാളിത്തം എന്നിവ ഈ യോഗം ഉറപ്പാക്കുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ചിട്ടുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) നേട്ടങ്ങൾ യോഗത്തിൽ ഈ വിലയിരുത്തി.