ബഹ്‌റൈൻ: വിദ്യാഭ്യാസ രേഖകളുടെ അറ്റസ്റ്റേഷൻ; ഒക്ടോബർ 16-ന് പ്രത്യേക സേവനവുമായി ഇന്ത്യൻ എംബസി

Bahrain

വിദ്യാഭ്യാസ രേഖകളുടെ അറ്റസ്റ്റേഷൻ നടപടികൾ കാലതാമസം കൂടാതെ പ്രവാസികൾക്ക് ലഭ്യമാക്കുന്നതിനായി, ഒക്ടോബർ 16, വെള്ളിയാഴ്ച്ച മുൻഗണനാ ക്രമത്തിൽ പ്രത്യേക സേവനങ്ങൾ നൽകുന്നതാണെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. മുൻ‌കൂർ അനുവാദം നേടുന്നവർക്ക് ഒക്ടോബർ 16, വെള്ളിയാഴ്ച്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഇത്തരം രേഖകളുടെ അറ്റസ്റ്റേഷൻ സേവനങ്ങൾ നൽകുന്നതാണ്.

ഈ സേവനങ്ങൾക്കായുള്ള മുൻ‌കൂർ അനുവാദം 39290917 എന്ന നമ്പറിലൂടെ ഒക്ടോബർ 15, വ്യാഴാഴ്ച്ച രാവിലെ 8.30 മുതൽ വൈകീട്ട് 4.30 വരെ നേടാവുന്നതാണെന്ന് എംബസി അറിയിച്ചിട്ടുണ്ട്. മുൻ‌കൂർ അനുവാദം നേടുന്നവർക്ക് മാത്രമാണ് ഒക്ടോബർ 16-ന് അറ്റസ്റ്റേഷൻ സേവനങ്ങൾ നൽകുക എന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്.