വാട്സാപ്പിലൂടെ പ്രചരിക്കുന്ന ഒരു വ്യാജ അറിയിപ്പിനെതിരെ മസ്‌കറ്റിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. 2026 മാർച്ച് 5-നാണ് ഇന്ത്യൻ എംബസി ഈ മുന്നറിയിപ്പ് പങ്ക് വെച്ചത്.
Attention:
— India in Oman (Embassy of India, Muscat) (@Indemb_Muscat) March 5, 2026
A fake message is circulating on WhatsApp claiming to be an advisory from the Embassy of India. No such advisory has been issued by the Embassy of India.
Kindly refrain from forwarding or circulating such unverified messages and rely only on the official handles of… pic.twitter.com/SlHYYguVhh
ഇന്ത്യൻ എംബസിയിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് എന്ന രീതിയിൽ വാട്സാപ്പിലൂടെ പ്രചരിക്കുന്ന ഈ ഉപദേശം വ്യാജമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒമാനിലെ ഇന്ത്യൻ എംബസി ഇത്തരത്തിലുള്ള ഒരു അറിയിപ്പ് പുറത്തിറക്കിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥിരീകരിക്കാത്ത സന്ദേശങ്ങൾ പങ്ക് വെക്കരുതെന്ന് പ്രവാസികളോട് ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചിട്ടുണ്ട്. കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിനായി ഒമാനിലെ ഇന്ത്യൻ എംബസിയുടെ താഴെ പറയുന്ന ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പിന്തുടരാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
- എക്സ് അക്കൗണ്ട് – @Indemb_Muscat
- ഫേസ്ബുക് പേജ് – ‘India In Oman’
- ഇൻസ്റ്റാഗ്രാം അക്കൗണ്ട് – @indemb_muscat

